Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്തിൻ്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ. നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് വിശദീകരിച്ചു. വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിനു ലക്ഷണിച്ചിരുന്നു. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ കൂടുതൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച പഹൽഗാൻ മിഷൻ്റെ ഭാഗമായി മാത്രമായിരുന്നു. രാജ്യ വിഷയങ്ങൾ വരുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. രാജ്യത്തിൻ്റെ താൽപര്യങ്ങളാണ് നോക്കുക. ഭാരത പൗരൻ എന്ന നിലയിൽ അതെൻ്റെ കടമയാണെന്നും ശശി തരൂർ വ്യക്തമാക്കി. ഭാരതീയനെന്ന നിലയിലുള്ള എൻ്റെ സ്വന്തം അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി.

അതെ സമയം, പ്രത്യേകമായി ക്ഷണിക്കാൻ നിലമ്പൂരിൽ ആരുടേയും കള്യാണമല്ല നടക്കുന്നതെന്ന് രാജാമോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാവ് എന്ന നിലയിൽ തരൂർ പ്രവർത്തിക്കണമെന്നും രാജ്മോഹൻ പറഞ്ഞു.

Back To Top
onwin