Flash Story
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ
  വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.

ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി നാവിക സേന അറിയിച്ചു . കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി മുഴുവൻ ദൗത്യം തുടർന്നു. ഡോർണിയർ വിമാനം വീണ്ടും വ്യോമ നിരീക്ഷണം ആരംഭിച്ചു. കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ സമർത്ഥ് കൂടി ഇന്ന് സംഭവ സ്ഥലത്തെത്തും. നാവിക സേനയുടെ ഐ എൻ എസ് സത്ലജും സംഭവസ്ഥലത്തെത്തും.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ നാവികസേനയുടെ കപ്പലായ ഐ എന്‍ എസ് സൂറത്തി മം​ഗലാപുരത്ത് എത്തിച്ചിരുന്നു. ഇവരിൽ പരുക്കേറ്റ ആറ് പേരെ മംഗലൂരു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദക്ഷിണേന്ത്യയിൽ പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമാണ് മംഗലൂരു എ ജെ ആശുപത്രി. പരുക്കില്ലാത്ത മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കും പരിശോധനക്കും ശേഷം ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം, കപ്പലിൽ നിന്ന് കാണാതായ നാല് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

കാണാതായ നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന് പുറമേ കപ്പലിലെ തീയണക്കാനുള്ള ദൗത്യവുമാണ് തുടരുക. വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി ദൗത്യം തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകളും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

Back To Top