Flash Story
പ്രശസ്ത എഴുത്തുകാരനും കലാകാരനുമായ ശ്രീ ശരവൺ മഹേശ്വർ ഏഷ്യൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിന്റെ തിളക്കത്തിൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകപരിസ്ഥിതിദിനം ആഘോഷിച്ചു.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ
ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി സഭ തെരഞ്ഞെടുത്തു; പിന്തുണ 99 വോട്ടുകള്‍
ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
അറിവും അനുഭവങ്ങളുമാണ് ജീവിതത്തിലെ യഥാർത്ഥ കരുത്ത്: മന്ത്രി കെ.എ. തുളസി
ലോക ക്ഷീരദിനം , അന്തരാഷ്ട്ര പാൽ ദിനം ജൂൺ ഒന്ന്
ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: ശരീരത്തിൽ സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു, കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ
തമിഴ്‌നാട്ടിൽ ബസ് തകരാറിലായി; കുടുങ്ങിയ മലയാളി യാത്രക്കാർക്ക് രക്ഷകനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സ്‌ഫോടനത്തില്‍, മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിയത്. പതിമൂന്ന് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. പരുക്കേറ്റവരില്‍ 13 പേരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും.

മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയും ഇന്ന് നടക്കും. അപകടത്തില്‍ മജിസിറ്റീരിയല്‍ അന്വേണത്തിന് ഉത്തരവുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു.

Back To Top
onwin