
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പുതിയ മെമ്പർമാരായി രമേശൻ വി., മുരുകേഷ് എം., അഡ്വ. കെ. എൻ. സുഗതൻ, ഷീലാ വിജയകുമാർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പട്ടം ലീഗൽ മെട്രോളജി ഭവനിൽ ഒക്ടോബർ 22ന് നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സഖറിയ ഉമ്മൻ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ., സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മെമ്പർ അഡ്വ. സബിദാ ബീഗം, മെമ്പർ സെക്രട്ടറി പി. വനജ കുമാരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

