കൊച്ചി: തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. വ്യാഴാഴ്ച തന്നെ ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് […]
വിഖ്യാത തെന്നിന്ത്യൻ അഭിനേത്രി ബി.സരോജ ദേവി അന്തരിച്ചു
പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അവർ ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. 1955 ൽ പുറത്തിറങ്ങിയ മഹാകവി […]
പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഇസ്‌ലാമാബാദ്: അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 32കാരിയായ നടിയുടെ മൃതദേഹം അഴുകുന്നതിന്റെ അവസാനത്തെ ഘട്ടങ്ങളിലായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചു. പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്തവിധത്തിലായി. മുഖഘടനകൾ തിരിച്ചറിയാൻ സാധിക്കാത്ത വിധമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ പേശികലകൾ പൂർണമായും ഇല്ലാതായ നിലയിലായിരുന്നു. സ്‌പർശിക്കുമ്പോൾ അസ്ഥികൾ ശിഥിലമാകുന്ന അവസ്ഥ. ‘ഓട്ടോലൈസിസ്’ മൂലം തലച്ചോറിലെ ദ്രവ്യം പൂർണമായും വിഘടിക്കുകയും ആന്തരികാവയവങ്ങൾ കറുത്ത നിറത്തിലാവുകയും ചെയ്തു. സന്ധികളിലെ […]
നടി മിനു മുനീർ അറസ്റ്റിൽ :നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതാണ് കേസ്
നടി മിനു മുനീര്‍ അറസ്റ്റില്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്‍തത്. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്‍തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക […]