തിരുവനന്തപുരം, ഒക്ടോബർ 8 , 2025: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്.ബുധനാഴ്ച രാവിലെ […]
കേരള ബ്യൂട്ടിഷൻ അസോസിയേഷൻ 17-മത് സംസ്ഥാന സമ്മേളനം :
കേരള ബ്യൂട്ടിഷൻ അസോസിയേഷൻ 17- മത് സംസ്ഥാന സമ്മേളനം 7-10-2025 തിരുവനന്തപുരം കെ എസ് റ്റി എ ഹാളിൽ വച്ചു നടന്നു.ഉദ്ഘാടനം ബഹു : മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അഡ്വ: സി എസ്. സുജാത അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സഖാക്കൾ കെ എൻ ഗോപിനാഥ്, വൃന്ദ,, ആര്യനാട് മോഹൻ, ഷേർളി സജി തുടങ്ങിയവർ പങ്കെടുത്തു.
മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.
“കെർക്ക ” റിയാൽ എസ്റ്റേറ്റ് കൺസൾട്ടന്റസ് അസോസിയേഷൻ
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം അംഗങ്ങളും 25,000 ത്തോളം രജിസ്റ്റേഡ് അംഗങ്ങളും, 14 ജില്ലാ കമ്മിറ്റികളും 84 മണ്ഡലം കമ്മിറ്റികളും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സംഘടനയാണ് റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻ്റ്സി അസോസിയേഷൻ ‘കെർക്ക ‘എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ആ സംഘന കേന്ദ്ര സർക്കാരിനോടും കേരളാ സർക്കാരിനോടും അതിൻ്റെ ആവശ്യങ്ങളും അവകാശങ്ങളും ശക്തമായി ഇതിനാൽ അറിയിക്കുന്നു. 1 കൈക്കൂലിക്കാരായ രജിസ്ട്രാർ രജിസ്‌റ്റർ ഓഫീസുകളിലെ ഉദ്യാഗസ്ഥർക്കെതിരെ കെർക്ക പ്രക്ഷോപത്തിലേക്ക് ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുന്ന […]
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
തിരുവനന്തപുരം : ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയില്‍ വെച്ച് നടന്ന ഒപ്റ്റോമെട്രിസ്റ്റ് സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ഒപ്റ്റോമെട്രിസ്റ്റുകളും വിദ്യാര്‍ത്ഥികളും പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുത്തു. ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ. അന്‍വര്‍ ഷക്കീബിന്‍റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍.ഐ.ഓ മുന്‍ ഡയറക്ടര്‍ ഡോ. സഹസ്രനാമം, ആര്‍.ഐ.ഓ ഡയറക്ടര്‍ ഡോ. ഷീബാ സി.എസ്, റിട്ട […]
ഡോക്ടർമാറരുടെ സംഘടനയായ ‘ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ‘
ഡോക്ടർമാറരുടെ സംഘടനയായ ‘ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ‘ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26,27 തീയതികളിലായി തിരുവനന്തപുരം റെസിഡൻസി ടവർ ഹോട്ടലിൽ വച്ചു നടക്കുന്നു. 26 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഉദ്ഘടന ചടങ്ങിൽ സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. സെൽവൻ പി അധ്യക്ഷത വഹിക്കും. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആയ ഡോ. തോമസ് മാത്യു ഉദ്ഘാടനം നടത്തും. ഐ എ പി എം ആർ ദേശീയ […]