താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും അതിദാരുണമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രകടമായ സുരക്ഷാപാളിച്ചകൾക്കെതിരെ കെജിഎംഒഎ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഉടനീളം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരും ഇതര ജീവനക്കാരും ഒരുമിച്ച് പ്രതിഷേധ യോഗങ്ങൾ നടത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടിയ പ്രത്യേക പ്രതിഷേധ ധർണ്ണ കെജിഎംഓഎ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാനേജിംഗ് എഡിറ്റർ ഡോക്ടർ ബിജോയ് […]
തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു
ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.കുട്ടികളിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിച്ചാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ആറ് , പത്ത് ക്ളാസകളിൽപഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്. ചില […]