ജില്ലയിലെ എല്ലാ സ്കൂളുകളിലും പുസ്തകമെത്തും ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിനൊരു പരിഹാരമാണ് ഈ നിയമ പുസ്തകം എന്നും അദ്ദേഹം […]