ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചതായി കേന്ദ്രസർക്കാർ. രാജ്യത്തെമ്പാടും നടത്തിവന്ന തിരച്ചിലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഇത്രയും കുടിയേറ്റക്കാരെ കണ്ടെത്തി, മടക്കിയയച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്. പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും […]