ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് നഴ്സിംഗ് സുപ്രണ്ടിനെയും ഭർത്താവിനെയും വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ആറ് മാസമായി ഇരുവരും ഈ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. ഭർത്താവ് വിഷ്ണു കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. രാവിലെ വിഷ്ണുവിൻറെ അമ്മ വിളിച്ചപ്പോൾ കിട്ടാത്തതിരുന്നതിനെത്തുടർന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് വിവരം അറിയിക്കുന്നത്. അമ്മ എത്തുമ്പോൾ വീട് തുറന്ന് കിടക്കുകയായിരുന്നു. എന്നാൽ കിടപ്പുമുറി അകത്ത് […]
ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു, ഡിഎൻഎ ഫലം വന്ന ശേഷം ബന്ധുക്കൾക്ക് കൈമാറും
കോഴിക്കോട് : തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പൊലീസ് ഉടൻ നാട്ടിലെത്തിക്കും. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് പെൺ സുഹൃത്തിനെ ഉപയോഗിച്ച് […]
വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി
വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരി ഇനി ഓർമ്മ. വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി.വാൽപാറ പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു പുലി ആക്രമിച്ചത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ […]