അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണ് ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്‌ക്കറ്റും ആവശ്യാനുസരണം നല്‍കുന്നു. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം,ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം […]

