ബര്‍മിംഗ്ഹാം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസിന് മറുപടി പറയുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. 25 റണ്‍സിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ അവരെ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനിൽപാണ് രണ്ടാം ദിനം വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ജോറൂട്ട് (18) ഹാരി ബ്രൂക്കുമാണ് (30) എന്നിവരാണ് ക്രീസില്‍. ബെന്‍ ഡക്കറ്റിനെയും (0) ഒല്ലി പോപ്പിനെയും (0) ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് […]