Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ബ​ര്‍​മിം​ഗ്ഹാം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 587 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ഇം​ഗ്ല​ണ്ട് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 77 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

25 റ​ണ്‍​സി​നി​ടെ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​മാ​യ അ​വ​രെ ജോ ​റൂ​ട്ടി​ന്‍റെ​യും ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും ചെ​റു​ത്തു​നി​ൽ​പാ​ണ് ര​ണ്ടാം ദി​നം വ​ലി​യ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജോ​റൂ​ട്ട് (18) ഹാ​രി ബ്രൂ​ക്കു​മാ​ണ് (30) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

ബെ​ന്‍ ഡ​ക്ക​റ്റി​നെ​യും (0) ഒ​ല്ലി പോ​പ്പി​നെ​യും (0) ആ​കാ​ശ് ദീ​പ് പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ സാ​ക് ക്രൗ​ളി​യെ (19) മു​ഹ​മ്മ​ദ് സി​റാ​ജ് കൂ​ടാ​രം ക​യ​റ്റി. ഇ​ന്ത്യ​യ്ക്കാ​യി ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ നാ​യ​ക​ൻ ശു​ഭ്മ​ൻ ഗി​ൽ (269) ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി. അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ (89), യ​ശ​സ്വി ജ​യ്സ്വാ​ളും (87) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നേ​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 303 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ ര​ണ്ടാം ദി​വ​സം രാ​വി​ലെ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നാ​യി ഷു​ഹൈ​ബ് ബ​ഷീ​ർ മൂ​ന്നും ക്രി​സ് വോ​ക്സും ജോ​ഷ് ടോം​ഗും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Back To Top
onwin