കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. ശ്രീ. പി. മോഹനൻ മാസ്റ്റർ (കോഴിക്കോട്) പ്രസിഡന്റായും അഡ്വ: ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. മറ്റു ഭരണസമിതി അംഗങ്ങൾ: ശ്രീ. ബിനിൽ കുമാർ […]
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കും. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മിഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലത്തിന് മുൻഗണന നൽകുമെന്ന് ജയകുമാർ പറഞ്ഞു. രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭംഗിയായി നടത്തണം, അതിനായിരിക്കും മുൻഗണന […]
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (11) ചുമതലയേല്‍ക്കും
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (11) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി വി. വിഗ്‌നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്. സുവോളജിയില്‍ പി എച്ച് ഡി ബിരുദധാരിയാണ് ഡോ. ദിനേശന്‍ ചെറുവാട്ട്. ഫിഷറീസ് വകുപ്പില്‍ കാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡിയായും […]
ജി പ്രിയങ്കജില്ലാ കളക്ടറായിഇന്ന് (7) ചുമതലയേൽക്കും
എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ഇന്ന് (7) രാവിലെ 11 ന് ചുമതലയേൽക്കും. പാലക്കാട് ജില്ലാ കളക്ടറായിരുന്നു. നിലവിലെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയി പോകുന്ന ഒഴിവിലാണ് ജി പ്രിയങ്ക എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് പുതിയ ജില്ലാ സാരഥിയാകുന്നത്.
അച്ചടക്ക നടപടി വന്നേക്കാം; വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി കഴിഞ്ഞു,ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി. വിദഗ്ധ സമിതിക്ക് മുൻപാകെ തൻ്റെ ആരോപണങ്ങളിൽ എല്ലാ തെളിവുകളും നൽകിയെന്നും ഡോ. […]
പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. ഭാര്യക്കൊപ്പമാണ് അദ്ദേഹം പൊലീസ് ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കൂടി കണ്ട ശേഷം പത്തരയ്ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പോയി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം […]

