മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമനാപകടത്തിൽ അന്തരിച്ചു: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ […]
സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന: മുഖ്യമന്ത്രി
രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ 2025 ലെ എഴുത്തച്ഛൻ പുരസ്കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.മലയാള സാഹിത്യത്തിന്റെ ജനായത്തവൽക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം വരേണ്യവർഗത്തിന്റെ മാത്രം കുത്തകയല്ലെന്നും […]
കേരള ഫുട്ബോൾ മിഷൻ 2035′ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
‘ തിരുവനന്തപുരം : കേരളത്തിൽ സുസ്ഥിരമായ ഫുട്ബോൾ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 5ന് ആരംഭിച്ച സൂപ്പർ ലീഗ് കേരള (Super League Kerala) വിജയകരമായി രണ്ട് സീസണുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം സംസ്ഥാനത്തുടനീളം കാൽപ്പന്തിനോടുള്ള സ്നേഹവും അഭിനിവേശവും വളർത്താൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ രണ്ടുവർഷത്തിനിടെ സൂപ്പർലീഗ് കേരളയും പങ്കാളികളായ ടീമുകളും സംയുക്തമായി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിൻ്റെ കായികമേഖലയിൽ […]
മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖർ. ഉപലോകായുക്തയായിരുന്ന ജസ്റ്റിസ്റ്റ് ബാബു മാത്യുജോസഫിനെ ചട്ടങ്ങൾ ലംഘിച്ച് തദ്ദേശ ഓംബുഡ്സ്മാനായി നിയമിച്ചതിലും ഗവർണറുടെ പ്രസംഗം നിയമസഭാ രേഖകളിൽ മാറ്റം വരുത്തിയ സംഭവത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻപോറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ അജണ്ട എന്തെന്ന് സോണിയഗാന്ധിയും കോൺഗ്രസ്സും വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. […]
സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ബാസിലസ് സബ്റ്റിലിസ്’ സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി പ്രഖ്യാപിച്ചുസൂക്ഷ്മാണു ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം (CoEM) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ചടങ്ങിൽ ‘ബാസിലസ് സബ്റ്റിലിസ്’ എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാർത്ഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്ടീരിയയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രോഗനിയന്ത്രണം കാർഷിക ഉൽപാദന വർദ്ധനവ് എന്നിവക്ക് ബാസിലസ് സബ്റ്റിലിസ് സഹായകരമാണെന്നും ഇതുമായി […]
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സയീദ് മിർസയ്ക്ക് ആദരം
30ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം നാളെ (വെള്ളിയാഴ്ച്ച) വൈകീട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി […]
മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ഗ്രാമപഞ്ചായത്തിൽ വോട്ട് രേഖപെടുത്തുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ പി സ്കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു
വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാർഹം – മുഖ്യമന്ത്രി
എറണാകുളം – ബംഗളൂരു വന്ദേ ഭാരത്സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ […]
നവകേരള നിർമ്മിതിയിലെ മികച്ച പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണം: മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള നിർമ്മിതിയിലെ ഏറ്റവും വലിയ ഒരു പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണായക പങ്കുവഹിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജതജൂബിലി ആഘോഷങ്ങൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷനായി.നവോത്ഥാന പ്രസ്ഥാനം കേരളത്തിലേതിനേക്കാൾ ശക്തമായി മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ആ സംസ്ഥാനങ്ങളിൽ ജാതീയമായ ഉച്ചനീചത്വവും മറ്റുതരത്തിലുള്ള വേർതിരിവുകളും എല്ലാം ശക്തമായി തുടരുകയാണ്. […]
ഇപി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഡി സി ബുക്സിന്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഡലോചനയെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും. രാഷ്ട്രീയ ജീവിതാനുഭവങ്ങൾ പറയാനെത്തിയ തന്നെ രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് ഇ പി യുടെ തുറന്നു പറച്ചിൽ. പാലക്കാട് […]
