കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ നിന്നും ഭക്തർക്ക് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങിയ ടിക്കറ്റുകളുമായി തിരുവല്ലം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ നിർവഹിക്കാം. ഭക്ത ജനങ്ങളുടടെ സൗകര്യാർത്ഥമാണ് ഇത്തരത്തിൽ ക്രമീകരണം ഒരുക്കിയത്. ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ശ്രീകണ്ഠേശ്വരം ദേവസ്വം ,പാൽകുളങ്ങര ദേവസ്വം, കുശക്കോട് ദേവസ്വം,ചെന്തിട്ട ദേവസ്വം,മണക്കാട് ദേവസ്വം, ഒടിസി ഹനുമാൻ ദേവസ്വം, തിരുവനന്തപുരം പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, […]
ഓപ്പൺ ബസ്സിലെ നഗര സവാരി ജൂലൈ 15 മുതൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്ന ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ജൂലൈ 15 (ചൊവ്വാഴ്‌ച) വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. കെ.എസ്.ആർ.ടി.സി. ബഡ്‌ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗര കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച 2 ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയതിനെത്തുടർന്നാണ് വ്യവസായ തലസ്ഥാന നഗരിയിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ടി ജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. […]