വെസ്റ്റ്ബാങ്ക്: ഓസ്കർ നേടിയ ‘നോ അദർ ലാൻഡ്’ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച പലസ്തീൻ ആക്ടിവിസ്റ്റ് ഒദെ മുഹമ്മദ് ഹദാലിൻ വെടിയേറ്റ് കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് അധ്യാപകൻ കൂടിയായ മുഹമ്മദ് ഹദാലിനെ ഒരു ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും ഉദ്ധരിച്ചാണ് അൽജസീറയുടെ റിപ്പോർട്ട്.
ഷാർജയിൽ അതുല്യ എന്ന മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, കൊല്ലം സ്വദേശിനി ആണ്
ഷാർജ: ഷാർജയിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. ഇന്ന് അതുല്യയുടെ ജന്മദിനവുമായിരുന്നു.ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ശാസ്താംകോട്ട സ്വദേശി സതീഷിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകി. മരിക്കുന്നതിന് മുൻപ് അനന്യ […]
ആയൂരിൽ ടെക്‌സ്റ്റെെൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ആയൂരിൽ ടെക്‌സ്റ്റെെൽസ് ഉടമയെയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്‌ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കായിക മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി.ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. 2021 മുതൽ ബിജു മന്ത്രി ഓഫീസിൽ അസിസ്റ്റന്റായി ജോലിചെയ്യുന്നത്
കരമന വീടിനുള്ളിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി : മൃതദ്ദേഹത്തിന് മൂന്നു ദിവസം പഴക്കം
കരമന TCRWA 88,തെലുങ്ക് ചെട്ടി തെരുവിൽ R. ശശി (60) ആണ് മരണപ്പെട്ടത്.വീടിനുള്ളിൽ മരിച്ച നിലയിൽ ആണ് കാണപ്പെട്ടത്.മൃതശരീരത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്.ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.കരമന പോലീസ് സ്ഥലത്ത് എത്തി.നാളെ ഫോറൻസി ഡിപ്പാർട്ടിൻ്റെ പരിശോധന നടത്തുവാനും, ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുകൾക്ക് വിട്ടുകൊടുക്കും.മകൻ ഹരികൃഷ്ണൻ
ശരീരത്തില്‍ സിറിഞ്ച്; ഈരാറ്റുപേട്ടയില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍
ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് നഴ്സിംഗ് സുപ്രണ്ടിനെയും ഭർത്താവിനെയും വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ആറ് മാസമായി ഇരുവരും ഈ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. ഭർത്താവ് വിഷ്ണു കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. രാവിലെ വിഷ്ണുവിൻറെ അമ്മ വിളിച്ചപ്പോൾ കിട്ടാത്തതിരുന്നതിനെത്തുടർന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് വിവരം അറിയിക്കുന്നത്. അമ്മ എത്തുമ്പോൾ വീട് തുറന്ന് കിടക്കുകയായിരുന്നു. എന്നാൽ കിടപ്പുമുറി അകത്ത് […]
തെലുങ്കാനയിൽ ടി വി വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ ടി വി വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരകയായ സ്വെഛ വൊട്ടാർക്കറെ(35)യാണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവർത്തകയാണ് സ്വെഛ. . വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ മകൾ കിടപ്പുമുറിയുടെ വാതിലിൽ പലതവണ മുട്ടിയിട്ടും അകത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ സംശയം തോന്നി അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് […]
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീണ് വൻ അപകടം; 242 യാത്രക്കാരും മരിച്ചതായി കരുതുന്നു-
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു.നഗരത്തിലെ എല്ലാ എമർജൻസി ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.200ലേറെ മരിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ എന്നിവരാണ് യാത്ര ചെയ്തിരുന്നത് എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. […]