പാലാ: പാല നഗരസഭയുടെ ഭരണം ആർക്കെന്ന് ഇനി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ തീരുമാനിക്കും. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലായുടെ ഭരണം തീരുമാനിക്കുന്ന മൂന്ന് കൗൺസിലർമാർ. പാലാ നഗരസഭയിലെ വോട്ട് എണ്ണിതീരുമ്പോൾ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ 5 സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്.40 വർഷം കേരള കോൺഗ്രസ് […]
പുതിയ സിബിഐ ഡയറക്‌ടറെ തീരുമാനിക്കാനായില്ല; പ്രവീൺ സൂദ് തുടരും
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം. നിരവധി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ […]
