Flash Story
രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 11)
ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം
മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാം വാർഷികം
തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വോട്ട് രേഖപ്പെടുത്തുന്നു
മന്ത്രി ജി ആർ അനിൽ വോട്ട് രേഖപെടുത്തുന്നു
പിതാവിൻ്റെ ക്രൂരമർദനം; തലസ്ഥാനത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയിൽ
കള്ളക്കഥ കോടതിയിൽ തകർന്നു’; കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം
ദിലീപിനെ കുറ്റവിമുക്തനാക്കി :ഒന്നുമുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ,


പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം.

നിരവധി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചർച്ച ചെയ്തെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ കാര്യത്തിൽ യോജിപ്പിലെത്തിയില്ല. സൂദിൻ്റെ രണ്ട് വർഷത്തെ കാലാവധി മെയ് 25 ന് അവസാനിക്കുന്നതിനാൽ, തുടർച്ച ഉറപ്പാക്കാൻ ഒരു വർഷം കൂടി അദ്ദേഹത്തെ നിലനിർത്താൻ പാനൽ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

Back To Top