തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ഗവേഷകയായിരുന്ന ഡോ. ദിവ്യ രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഡോ. അർച്ചന എം ജി ക്ക് സമ്മാനിച്ചു . മാതളനാരങ്ങയുടെ തോടിൽ നിന്നും വേർതിരിച്ച് എടുത്ത പോളിസാക്രൈഡ്സ് ഉപയോഗിച്ച് സ്തനാർബുദത്തിനെതിരായ നാനോ പാർട്ടിക്കിൾസ് വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം. കീമോതെറാപ്പി മരുന്നായ ഡോക്സോറൂബിസിനും സ്തനാർബുദ രോഗികളിൽ കൂടുതലായി കാണപ്പെടുന്ന ഹെർ 2 എന്ന ജീനിനെ തടയാനുള്ള എസ്ഐആർഎനെയും കൂടി ചേർത്താണ് നോനോ പാർട്ടിക്കിൾസ് വികസിപ്പിച്ചിരിക്കുന്നത്.പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം, ആർ സി സിയിൽ നടന്ന […]