സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ പി) കാൻഡിഡേറ്റ് അഡോപ്ഷൻ ആൻഡ് ഫണ്ട് റെയ്സിംഗ് കൺവെൻഷനിലാണ് അപ്രതീക്ഷിതമായൊരു ‘മലയാളി താരം’ ഏവരുടെയും മനം കവർന്നത്. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമൊപ്പം സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ വേദികളിൽ ഇപ്പോൾ പ്രധാന സംസാരവിഷയം ‘മണവാട്ടി’ എന്ന പേരിൽ ലേലത്തിൽ വെച്ച ഒരു മദ്യക്കുപ്പിയാണ്. എസ്.എൻ.പി സ്ഥാനാർത്ഥി മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് […]
വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം; തിരുച്ചിറപ്പള്ളി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ നാളെ പര്യടനം
തമിഴ് വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും. തിരുച്ചിറപ്പള്ളി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ആണ് നാളെ പര്യടനം. കര്‍ശന ഉപാധികളോടെയാണ് പൊലീസ് വിജയ് യുടെ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ എന്ന വിമര്‍ശനം മാറ്റിയെടുക്കുക, ഒപ്പം എഐഎഡിഎംകെയിലെയും എന്‍ഡിഎയിലെയും പൊട്ടിത്തെറിയിലൂടെ അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വിജയ്ക്കുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം ഒമ്പതരയോടെ പ്രസംഗവേദിക്ക് അരികില്‍ എത്തണം. വിജയ് റോഡ് ഷോ നടത്താന്‍ പാടില്ല. […]
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നൽകാൻ കഴിയും. കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോൾ ഇതിന് രാഹുൽ ഗാന്ധി തയ്യാറാണോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ പ്രതിജ്ഞാപത്രം നൽകില്ലെന്നും പൊതുപ്രവർത്തകനായ താൻ പരസ്യമായി പറയുന്നത് കളവാണെങ്കിൽ കമ്മീഷൻ നടപടി എടുക്കട്ടെ എന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ […]
അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്’ ; വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശൻ്റെ മകള്‍ നന്ദന
യുഡിഎഫ് മറന്നാലും കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിനെ നിലമ്പൂരിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മകളെഴുതിയ എഫ്ബി കുറിപ്പ് രാഷ്ട്രീയ മേഖലകളിൽ കത്തി പടരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂരുകാരുടെ മനസിലെരിയുന്ന കനലിനെ കുറിച്ച് കഴിഞ്ഞ തവണ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. കുറിച്ചത്. അച്ഛൻ്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എൻ്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അഛ്ചൻ്റെ പച്ച […]
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം […]
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും അത്തരം ഒത്തുകളി നടക്കുമെന്ന മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം വീണ്ടും ഉയര്‍ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും അത്തരം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശമുളളത്. എങ്ങനെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് കണക്കുകള്‍ രാഹുല്‍ ഗാന്ധി നിരത്തുന്നുണ്ട്. […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂർത്തിയായതിന് പിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അൻവറിന്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത്. എം സ്വരാജിനെ മുന്നിൽ നിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഏറ്റവും ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക. അടുത്ത നിയമസഭാ […]
പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തൽ; കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നടന്നത് ഗുരുതരമായ നിയമലംഘനമാണ്. കേസെടുത്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴയിൽ എൻ ജി ഒ യൂണിയന്‍ പൂര്‍വകാല […]

