Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

നിയമസഭാ തിരഞ്ഞെടുപ്പ്; കെപിസിസിയുടെ നിർണായക തിരഞ്ഞെടുപ്പ് സമിതി ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും.

കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നൽകില്ലെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചനകൾ.തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അഭിപ്രായം അറിയാൻ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് യോഗങ്ങള്‍ നടക്കുക.

നേരത്തെ, കഴിഞ്ഞ ദിവസം എഐസിസി നേതൃത്വവുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. ഡൽഹിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച യോഗം ചേരുന്നത്.

അതിനിടെ, ചില സിറ്റിങ് സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിൽ ചർച്ച തുടകുകയാണ്. കോങ്ങാട്, പുനലൂർ ഉൾപ്പടെയുള്ള സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ചാണ് മുന്നണിയ്ക്കുള്ളിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചർച്ചയുണ്ടാകും

Back To Top
onwin