ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ആനപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ആന കൂടിയായിരുന്നു അയ്യപ്പൻ. ഇന്ന് രാവിലെയാണ് അയ്യപ്പൻ ചരിഞ്ഞ വാർത്ത പുറത്ത് വരുന്നത്. 1977 ഡിസംബർ 20ന് പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് അയ്യപ്പനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ആരാം എന്ന് അവർ പേരിട്ട് വളർത്തിയ ആന പിന്നീട് ആനപ്രേമികളുടെ പ്രിയങ്കരനായ അയ്യപ്പനായി മാറുകയായിരുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, […]
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
കോലാപ്പൂർ: ചികിത്സാർത്ഥം ഒരാനയെ ഗുജറാത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്കോലാപ്പൂർ ജില്ലയിൽ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയാണ്. ജൈനമാർ പ്രബലരായ പ്രദേശത്ത് പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി നടക്കുകയുണ്ടായി. അമ്പാനി ഗ്രൂപ്പ് നടത്തുന്ന ‘വനതാര’യിലേക്കാണ് ആനയെ മാറ്റിയിരിക്കുന്നത് എന്നത് കൊണ്ട് ജനരോഷം ജിയോ ഫോൺ കണക്ഷനുകൾ ബഹിഷ്ക്കരിക്കുന്നതിലേക്ക് എത്തിനില്ക്കുന്നു. കോലാപ്പൂർ ജില്ലയിലെ ഷിരോൾ താലൂക്കിലുള്ള നന്ദിനി ഗ്രാമത്തിലെ ജൈന മഠത്തിൽ വളർത്തിയിരുന്ന മാധുരി എന്ന ആനയെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് […]