പ്രഖ്യാപനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും 6317ഗുണഭോക്താക്കള്‍ക്ക് 13,888 സേവനങ്ങള്‍, 3491 രേഖകള്‍ ഡിജി ലോക്കറിൽ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കാസർകോട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും.ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിൽ ബിഗ് ക്യാമ്പുകൾ വഴിയും ബാക്കിയുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്രീ ക്യാമ്പുകൾ വഴിയുമാണ് രേഖകൾ തയ്യാറാക്കിയത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷൻ […]
ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭിക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. […]