ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം ഏകുവേരിൻ 2025 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ (എംഎൻഡിഎഫ്) സംഘങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് സതേൺ കമാൻഡിലെ സൈനികരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു . കരയിലും കടലിലും വിവിധ പരിതസ്ഥി തികളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിട്ടയായ സംയുക്ത പരിശീലനത്തിലൂടെ പ്രവർത്തനക്ഷമത, പ്രവർത്തന ഏകോപനം, യുദ്ധ സന്നദ്ധത എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് സംയുക്ത പരിശീലനം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി കരയിലും വെള്ളത്തിലും സൈനികർ […]
