തിരുവനന്തപുരം : സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യം.കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബജറ്റ് അവതരിപ്പിക്കുന്നത്.ഊതിപ്പെരുപ്പിച്ച നുണപ്രചാരണത്തിലൂടെയും പിആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളത്.തൊഴിലില്ലായ്മ വിലക്കയറ്റം കടബാധ്യത എന്നിവയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റുന്ന ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് എന്നാണ് ബിജെപിയുടെ ആവശ്യം. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്.കഴിഞ്ഞ 10 […]
തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സർക്കാർ; വിഴിഞ്ഞം പോർട്ട് മാതൃക ബേപ്പൂരിലും കൊല്ലത്തും
കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു. കേന്ദ്ര-സംസ്ഥാന ചർച്ചകൾ നടന്നു കഴിഞ്ഞിരുന്നു. ധനവകുപ്പ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. അടുത്ത മന്ത്രി സഭാ യോഗത്തിൽ പദ്ധതി അംഗീകാരത്തിനു വരൂമെന്ന് സൂചന. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂർ, കൊല്ലം പോർട്ടുകൾ മാറും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, […]
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധികരിക്കും
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. അടിയന്തിര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ഇന്ന് ഡോക്ടർമാർ ബഹിഷ്കരിക്കും ഒ.പി. ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രൊസീജറുകളും ഇന്ന് നടക്കില്ല. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഉന്നയിച്ച് ജനുവരി 22 മുതൽ അധ്യാപന […]
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്ക് :
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്കെത്തിക്കുവാനുംഅഭിപ്രായങ്ങൾ കേൾക്കുന്നതിനുമായി സിപിഐ എം സംഘടിപ്പിക്കുന്നഭവന സന്ദർശനത്തിന് തുടക്കമായി. പാർടി ജനറൽ സെക്രട്ടറിഎം എ ബേബിയുടെ നേതൃത്വത്തിൽ കൊല്ലം പോളയത്തോട് പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.
സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻതിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്. […]
ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ കൂട്ട മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ
ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ കൂട്ട മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർമധ്യപ്രദേശ് ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനജലം കുടിച്ച് ഉണ്ടായ മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുൻസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ കമ്മീഷണറെ സ്ഥലംമാറ്റി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. മലിനമായ കുടിവെള്ളം ഉപയോഗിച്ച് നവജാതശിശു അടക്കം ഒൻപത് പേർ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിൻ്റെ കണക്ക്. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുകയാണ് […]
സർക്കാരും ഗവർണരും സമവായത്തിലെത്തിയില്ല; വിസി നിയമനം നേരിട്ട് നടത്താന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കി. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദേശിച്ചു. ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഒരു […]
സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ വികസന കോര്‍പറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് ഉണ്ടായിരുന്നത്. 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വര്‍ഷങ്ങളില്‍ 1155.56 കോടി […]
ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ ; 44 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കൽ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ […]
ഹിന്ദി അടിച്ചേല്പിക്കുന്നത് തടയാൻ തമിഴ്നാട് ;സുപ്രധാന നിയമനിര്മാണത്തിനൊരുങ്ങി സ്റ്റാലിന് സര്‍ക്കാര്‍
ഹിന്ദി അടിച്ചേല്പിക്കുന്നത് തടയാൻ തമിഴ്നാട് ;സുപ്രധാന നിയമനിര്മാണത്തിനൊരുങ്ങി സ്റ്റാലിന് സര്ക്കാര്ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിയന്തിക്കുന്നത് ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് വിവരം. അതേസമയം, പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഞങ്ങൾ […]
