തിരുവനന്തപുരം: ദിവസവും നട്ടുനനച്ചു വളര്‍ത്തുന്ന പച്ചക്കറി കൊണ്ട് ബൊക്കെയുണ്ടാക്കി കുട്ടികള്‍ മന്ത്രിയെ വരവേറ്റു. അവരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ സ്കൂളിലെ കൃഷിത്തോട്ടത്തില്‍ വിളവെടുത്തപ്പോള്‍ മന്ത്രിക്ക് ഇരട്ടിസന്തോഷം. പുസ്തകത്തിനപ്പുറം ജീവിതപാഠങ്ങള്‍ പകര്‍ന്ന കുട്ടികളുടെ അധ്വാനത്തെ അദ്ദേഹം ആവോളം അഭിനന്ദിച്ചു. തൈക്കാട് ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന കൃഷിയിടത്തിലെ വിളവെടുപ്പ് ഉത്സവം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാഠപുസ്തകത്തിനപ്പുറം കൃഷി അറിഞ്ഞും അനുഭവിച്ചും പഠിക്കാന്‍ കുട്ടികള്‍ക്ക് വഴിയൊരുക്കുന്ന മാതൃകയാണ് സ്കൂളില്‍ നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാസവസ്തുക്കളും മറ്റും കലര്‍ന്ന […]
പ്രകൃതികൃഷി രീതിയിൽ കൃഷിയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ചു കീട രോഗ ആക്രമണങ്ങൾ തീരെ ബാധിക്കാതെയും വിളവിൽ കുറവ് വരാതെയും പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതി കൃഷി രീതിയിൽ കൃഷിയിറക്കിയ ആലത്തൂർ സീഡ് ഫാമിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു . കനത്ത മഴയിലും തുടർന്ന് ഉണ്ടായ കനത്ത ചൂടിലും നിരവധി രോഗ കീടങ്ങൾ ബാക്റ്റീരിയൽ ഓല കരിച്ചിൽ രോഗം , പോളചീയൽ രോഗം , ഇലപ്പേൻ , മുഞ്ഞ ഓലചുരുട്ടി പുഴു , തണ്ടുതുരപ്പൻ പുഴു എന്നിവയുടെ ആക്രമണം […]
