ശബരിമല സ്വർണ തട്ടിപ്പിൽ കേസിൽ കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് കേസെടുത്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരും പ്രതികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും […]
സൊലസ് ആസ്ഥാനമന്ദിരവും ഷോർട്ട് സ്റ്റേ ഹോമും ഉദ്ഘാടനം ചെയതു
തിരുവനന്തപുരം: 18 വയസിനു താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും ചികിത്സ – ഭക്ഷണ – താമസ സൗകര്യം ഒരുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സൊലസിൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്തു.തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്തിര തിരുനാൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിലിരിക്കുന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യമായി താമസവും ഭക്ഷണവും മരുന്നും യാത്രാ സൗകര്യവും ഒരുക്കുന്നതിനാണ് ഷോർട്ട് സ്റ്റേ ഹോം […]
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നടന്ന ലഹരിവിരുദ്ധ ചടങ്ങ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ക്രൈംബ്രാഞ്ച് ഐ.ജി ജി സ്പർജൻ കുമാർ ഐ.പി.എസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു