Flash Story
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:
ഈ വർഷത്തെ ഡോ. ദിവ്യ രവീന്ദ്രൻ അവാർഡ്  ഡോ. അർച്ചന എം ജി ക്ക്

കാസർകോടിൻ്റെ ആരോഗ്യ മേഖലയിൽ ഇത് ചരിത്ര നിമിഷം; മന്ത്രി വീണ ജോർജ്ജ്

ഗവ.മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ, മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങും കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളെജിൽപുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. […]

ആരോഗ്യ രംഗത്തെ മറ്റൊരു മാതൃകയാകും ഹൃദയപൂര്‍വം പദ്ധതി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ […]

കണിമംഗലം ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം

കണിമംഗലം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.ആഞ്ച് മാസങ്ങൾക്ക് മുൻപ് നിർമാണോദ്ഘാടനം നിർവഹിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം കൃത്യമായ പരിപാടി തയ്യാറാക്കി പൂർത്തിയാക്കാനായെന്നത് എന്തുകൊണ്ടും അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട മേഖലയാണ് ആരോഗ്യ മേഖലയെന്നും മന്ത്രി കൂട്ടി ചേർത്തു. തൃശൂർ കോർപ്പറേഷൻ 340-ാം കർമ്മ പദ്ധതിയായി 32 -ാം ഡിവിഷൻ ചിയ്യാരം സൗത്തിൽ […]

പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ‘നോർക്ക […]

ആരോഗ്യരംഗത്തെ മാറ്റത്തിൽ ബേജാറായിട്ട് കാര്യമില്ല; അമീബിക് പരിശോധന എല്ലാ ജില്ലയിലും സാധ്യം’- ആരോഗ്യമന്ത്രി

അമീബിക് രോഗബാധയെ ഏകാരോഗ്യത്തിൽ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണ് എന്നും മന്ത്രി വ്യക്തമാക്കി. ‘ആരോഗ്യരംഗത്തെ മാറ്റത്തിൽ ബേജാറായിട്ട് കാര്യമില്ല; അമീബിക് പരിശോധന എല്ലാ ജില്ലയിലും സാധ്യം’- ആരോ​ഗ്യമന്ത്രിതിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ആരോഗ്യമേഖലയെ അടച്ചാക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ മാറ്റം കണ്ട് പ്രതിപക്ഷം ബേജാറായിട്ട് കാര്യമില്ല. അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ […]

പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് നടത്തിയ മനോ ന്യായ- നഗരക്കാഴ്ചകൾ :

തിരുവനന്തപുരം; പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റി കെഎസ്ആർടിസിയുമായി സഹകരിച്ച് നടത്തിയ മനോ ന്യായ- നഗരക്കാഴ്ചകൾ വ്യത്യസ്തമായിശാസ്തമംഗലം ജംഗ്ഷനിൽ വച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ഉദ്ഘാടനം ചെയ്തു.സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ പ്രീതി ജയിംസ്, ആർഎംഒ ടിങ്കു വിൽസൺ, പാനൽ അഭിഭാഷകർ, പാര ലീഗൽ വാളണ്ടിയർമാർ മറ്റു […]

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; നല്ല ആരോഗ്യം നേർന്ന് പ്രധാനമന്ത്രിയുടെ പോസ്റ്റ്

ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്. ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു. അതേസമയം, ജജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ […]

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം, തൃശൂര്‍ മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രം […]

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് […]

വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.

Back To Top