ചിയാങ്മായ്: യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തി മലയാളി താരം മാളവിക അടങ്ങുന്ന ഇന്ത്യന്‍ വനിതകള്‍ 2026-ലെ ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യതാ റൗണ്ടിലൂടെ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇല്ലാതിരുന്ന 2003-ലാണ് ഇന്ത്യ അവസാനമായി ഏഷ്യ കപ്പില്‍ കളിക്കുന്നത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലന്‍ഡിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയത്. സംഗീത ബസ്‌ഫോറിന്റെ ഇരട്ട ഗോളിലാണ് (28,74) ഇന്ത്യ തായ്‌ലന്‍ഡിനെ തകര്‍ത്തത്. തായ്‌ലന്‍ഡിനെതിരായ വിജയമുള്‍പ്പെടെ യോഗ്യതാ […]
തിരുവനന്തപുരം ലുലുമാൾ ചരിത്രം സൃഷ്ടിക്കുന്നു: ഒരു ദിവസം രണ്ട് ലോക റെക്കോർഡുകൾ!
തിരുവനന്തപുരം: ഒരേ ദിവസം രണ്ട് ലോക റെക്കോർഡുകൾ കൈവരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം ലുലുമാൾ. ഷോപ്പിംഗ് മാളുകളിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടായ യോഗാ പ്രകടനത്തിനും എ ഐ + റോബോട്ടിക്സ് എക്സ്പോയിലെ ഏറ്റവും കൂടുതൽ പങ്കാളിത്തത്തിനുമാണ് ലോക റെക്കോർഡുകൾ ലഭിച്ചത്. വേൾഡ് റെക്കോർഡ്സ് യൂണിയന്റെ രണ്ടു അംഗീകാരങ്ങളും ഒരേദിവസമാണ് ലുലുമാളിനെ തേടിയെത്തിയത്. അന്താരാഷ്ട്ര യോഗാദിനത്തിൽ ലുലുമാളിൽ നടന്ന യോഗയിൽ ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ളവർ ഒരേസമയം അഞ്ചുയോഗാനസകൾ അവതരിപ്പിച്ചു. വീരഭദ്രാസനം, […]