Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

വ്യാജതിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന

വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. അടൂരിലെ നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നാളെയാണ് രാഹുലിന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. കെഎസ് യു ജില്ലാ സെക്രട്ടറി നൂബിൻ ബിനുവിൻറെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ. ഫെനി നൈനാൻ ആണ് ഒന്നാം […]

അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായി

അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായിവാഴോട്ടുകോണം വെള്ളെക്കടവ് കൊള്ളിവിളയിലെ കിടപ്പ് രോഗി’യായ വിക്രമൻ്റെയും ബേബിയുടെയും ഭിന്നശേഷിക്കാരനായ മകൻഅനീഷിൻ്റെ അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ചു.തിരുവനന്തപുരം ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU പേരൂർക്കട ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽ നല്കൽ ചടങ്ങിൻ്റെ പൊതുസമ്മേളനം ബഹു: കേരള തൊഴിൽ – വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. താക്കോൽ നല്കൽ CPM തിരു: ജില്ലാ സെക്രട്ടറി വി.ജോയി അനീഷിൻ്റെ കുടുംബത്തിന് കൈമാറി.CITU സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വീട് നിർമ്മാണ […]

എം.ആർ.അജിത് കുമാറിന് അസാധാരണ സംരക്ഷണം തീർത്ത് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും അസാധാരണ സംരക്ഷണം തീർത്ത് സർക്കാർ. തൃശൂർ പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടി. പൂരം കലക്കലിൽ സർക്കാർ പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം. പൂരം കലങ്ങുമ്പോള്‍ തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, മന്ത്രി കെ.രാജൻ വിളിച്ചിട്ട് പോലും ഫോണ്‍ പോലുമെടുത്തില്ലെന്ന് മുൻ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് […]

മരണ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും

മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. അമ്മ സുജയെ മരണവിവരം അറിയിച്ചതായി ബന്ധു പറഞ്ഞു. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ നോക്കാനാണ് സുജ വിദേശത്തേക്ക് പോയതെന്ന് ബന്ധു രാജപ്പന്‍ പറയുന്നു. മിഥുന്റെ അച്ഛന്‍ അസുഖബാധിതനാണ്. നാട്ടിലായിരുന്നപ്പോള്‍ തൊഴിലുറപ്പിനും ആരുടെയെങ്കിലും വീട്ടില്‍ പാത്രം കഴുകാനുമൊക്കെ പോയായിരുന്നു സുജ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് – അദ്ദേഹം പറഞ്ഞു. ഇന്ന് […]

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബൈയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപ‍ഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്. കൊല്ലം സ്വദേശിനിയായ വിപ‌ഞ്ചികയും കു‍ഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ […]

ഹോം, സ്വീറ്റ് ഹോം; ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

കാലിഫോര്‍ണിയ: എല്ലാം ശുഭം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ശുഭാംശു അടങ്ങുന്ന ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, […]

വിഷ വാതക ചോര്‍ച്ച: മരിച്ച കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മംഗളൂരുവില്‍ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ച കോഴിക്കോട്  സ്വദേശി ബിജില്‍ പ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ബിജില്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെയാണ് എം ആര്‍ പി എല്‍ ഓപ്പറേറ്റര്‍മാരായ ബിജില്‍ പ്രസാദ്, പ്രയാഗ് രാജ് സ്വദേശി ദീപ് ചന്ദ്രന്‍ എന്നിവര്‍ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചത്. ഭാര്യ അശ്വനിക്കും മകള്‍ നിഹാര ക്കുമൊപ്പം മംഗളുരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ബിജില്‍ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ […]

കോന്നി പാറമട അപകടം: മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശി അജയ് റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവരുടെ മൃതദേഹം നാളെ (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിച്ച് വിമാന മാർഗം നാട്ടിലെത്തിക്കും.

പാറമട അപകടം: മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ

പാറമട അപകടത്തിൽ മരിച്ച ഒഡീഷ സ്വദേശി അജയ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. പോസ്റ്റുമോർട്ടം ബുധനാഴ്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ ചെലവും ക്വാറി ഉടമ വഹിക്കും. കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും.ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരും. ക്വാറിക്കെതിരായ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കും.പാറ ഇടിച്ചിൽ തുടർന്നതാണ് രക്ഷപ്രവർത്തനം വൈകാൻ കാരണം. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ […]

സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്

തൃശ്ശൂർ ഗവ. വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം. കെ. വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാർഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക […]

Back To Top