ശനിയാഴ്ച തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഏബിവിപി സംസ്ഥാന പ്രസിഡന്റ് ഈശ്വർ പ്രസാദിനെയും മറ്റ് നേതാക്കളെയും അതിനിഷ്ഠൂരമായി മർദ്ദിച്ച സി പി എം കൗൺസിലർ ഉൾപ്പടെയുള്ള പ്രാദേശികനേതാക്കളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശഖരൻ ആവശ്യപ്പെട്ടു. ഏബി വി പി നേതാക്കളുടെ ഭാഗത്ത് കൊടിയോ മുദ്രാവാക്യം വിളിയോ പ്രകോപനമോ ഉണ്ടായിട്ടില്ല. രാത്രി 10 മണിക്ക് ബസ് സ്റ്റാൻഡിന് സമീപം ആഹാരം കഴിക്കാൻ വേണ്ടി എത്തിയപ്പോൾ പോലീസ് സി പി […]
കരമന സ്വദേശികളായ ദമ്പതികൾ ജീവനിടുക്കിയ സംഭവം :
തിരുവനന്തപുരം : കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ഡി.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്.ബി.ഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി. കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ആണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ […]
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം: സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗമാണ് കപ്പൽ ദുരന്തത്തിൻ്റെ ആഘാതം കണക്കിലെടുത്ത് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ […]
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയ സംഭവം : വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി […]