Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

മാലയിൽ‌ പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു.

വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.

Back To Top
onwin