ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. […]
തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടൻ്റെ യുദ്ധവിമാനം OLXൽ വിൽപനയ്ക്ക് : പരസ്യം വൈറലായി
കഴിഞ്ഞയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനം അപ്രതീക്ഷിതമായി ഇടിച്ചിറക്കിയിരുന്നു. ആ ജെറ്റ് വില്പനക്കാണെന്ന് പറഞ്ഞുള്ള ഒരു അസാധാരണ OLX പരസ്യം ഓൺലൈനിൽ വൈറലായിരിക്കുന്നു. 4 മില്യൺ ഡോളർ വിലയുള്ള ജെറ്റിൽ ഓട്ടോമാറ്റിക് പാർക്കിംഗ് സൌകര്യം, പുത്തൻ ടയറുകൾ, ഒരു പുതിയ ബാറ്ററി, “ഗതാഗത നിയമലംഘകരെ നശിപ്പിക്കാനുള്ള ഒരു ഓട്ടോമാറ്റിക് തോക്ക്” തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നുവെന്ന് നർമ്മം കലർന്ന രീതിയിൽ അവകാശപ്പെടുന്നു. മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫോട്ടോയ്‌ക്കൊപ്പം “ഡൊണാൾഡു ട്രംപൻ” […]
