മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കംജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക- ദീപശിഖാഘോഷയാത്രകൾ കൊളജിലെത്തി. പട്ടം സെൻ്റ് മേരിസ് കത്തിഡ്രലിലെ മാർ ഇവാനിയോസിൻ്റെ കബറിടത്തിൽ നിന്നും പകർന്ന ദീപം ബിഷപ്പ് മാത്യൂസ് മാർപോളികാർപ്പസ് വിദ്യാർത്ഥികൾക്ക് കൈമാറി. ജാഥകമ്മിറ്റി കൺവീനർ നന്ദുലാൽ,ബി.സുനിൽ,അമ്പിളിജേക്കബ് എന്നിവർ നേതൃത്വം നൽകി.അടൂർ പറന്തലിൽ 18 വർഷം കൊളജിൻ്റെ പ്രിൻസിപ്പിലായി സേവനം അനുഷ്ഠിച്ച ഫാ.ഗീവർഗീസ് പണിക്കരുടെ കബറിൽ നിന്നാണ് പതാകജാഥ ആരംഭിച്ചത്. ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് പതാക അമിക്കോസ് ജനറൽ സെക്രട്ടറി […]
ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് : സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകിയ കലാലയമാണ് മഹാരാജാസ്- മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി. അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ പേരിലും ചർച്ച ചെയ്യപ്പെട്ട കലാലയമാണ്. […]