ഗവ.മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ, മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങും കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളെജിൽപുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. […]
മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാർക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ രണ്ടാമത്തെ ജില്ലയായി കാസർകോട്:
പ്രഖ്യാപനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും 6317ഗുണഭോക്താക്കള്‍ക്ക് 13,888 സേവനങ്ങള്‍, 3491 രേഖകള്‍ ഡിജി ലോക്കറിൽ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കാസർകോട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും.ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിൽ ബിഗ് ക്യാമ്പുകൾ വഴിയും ബാക്കിയുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്രീ ക്യാമ്പുകൾ വഴിയുമാണ് രേഖകൾ തയ്യാറാക്കിയത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷൻ […]
കാസർഗോഡ് അരമങ്ങാനത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് : അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷാണ് ഭർത്താവ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർതൃ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവിൽ വിവരമില്ലെന്ന് പൊലീസ് […]

