ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിവിധ ദേശീയമാധ്യമങ്ങൾ താരത്തിൻ്റെ കൂടുമാറ്റം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ഒരു നിബന്ധന മുന്നോട്ടുവെച്ചതായാണ് വിവരം. സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം രണ്ട് താരങ്ങളെ വേണമെന്നാണ് രാജസ്ഥാൻ്റെ നിലപാടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് […]
ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്.
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഞായറാഴ്ച നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. നായകൻ ശ്രേയസ് അയ്യരുടെ ഗംഭീര ബാറ്റിംഗാണ് 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായത്. 87 റൺസാണ് ശ്രേയസ് അയ്യർ […]
ഐപിഎൽ ഒന്നാം ക്വാളിഫയർ; തുല്യ ശക്തികളായ പഞ്ചാബ് കിങ്‌സും ആർ.സി ബെംഗളൂരുവും ഇന്നു രാത്രി ഏറ്റുമുട്ടുന്നു
ഐപിഎല്ലിലെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ക്വാളിഫയർ ഒന്നിൽ ശക്തരായ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്നു രാത്രി 7.30ന് മാറ്റുരയ്ക്കും. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. തോൽക്കുന്ന ടീം ക്വാളിഫയർ രണ്ടിൽ കളിക്കേണ്ടിവരും. സീസണിൽ ഇരുടീമുകളും കളിച്ചപ്പോൾ ഓരോ ജയം വീതമായിരുന്നു ഫലം. ഒത്തൊരുമയോടെ കളിക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. മുന്നിൽനിന്ന് നയിക്കുന്ന ശ്രേയസ് അയ്യരാണ് ടീമിന്റെ ക്യാപ്റ്റൻ. 514 റൺസാണ് മറുനാടൻ മലയാളിതാരം സീസണിൽ നേടിയത്. അഞ്ച് അർധസെഞ്ചുറികളും ക്രെഡിറ്റിലുണ്ട്. ബാറ്റിങ് മികവിനൊപ്പം നായകനെന്ന […]