Flash Story
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:
ഈ വർഷത്തെ ഡോ. ദിവ്യ രവീന്ദ്രൻ അവാർഡ്  ഡോ. അർച്ചന എം ജി ക്ക്

സെമിയുറപ്പിച്ച് കൊച്ചി; കാലിക്കറ്റിനെ 3 വിക്കറ്റിന് തോൽപ്പിച്ചു

കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. 45 റൺസുമായി കൊച്ചിയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഭിന്നശേഷി കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ച് കൊച്ചി ലുലുമാളിലെ ജീവനക്കാർ; കുരുന്നുകൾക്കായി പഴയിടത്തിന്റെ സദ്യവട്ടവും

കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളുംസദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമ​ഗ്ര ശിക്ഷാ അഭയാന്റെ കീഴിലുള്ള എറണാകുളം ​ഗേൾസ് ഹൈസ് സകൂളിലെ പ്രത്യേകപരി​ഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ലുലുവിന്റെ ഓണാഘോഷത്തിന്റെ ഭാ​ഗമായി. രാവിലെ മാളിലൊരുക്കിയ പൂക്കളമത്സരത്തോടെയായിരുന്നു ലുലുവിലെ ഓണാഘോഷം. മത്സരത്തിൽ ലുലുവിലെ സ്റ്റാഫ് അം​ഗങ്ങൾ പങ്കാളികളായി. പ്രശസ്ത സ്പോട്സ് കമന്റേറ്ററും, മാധ്യമപ്രവർത്തകനുമായ ഷൈജു […]

വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക്-പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു

കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി […]

കൊച്ചിയിൽ അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു

കൊച്ചി വടുതലയിൽ അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ […]

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ: അഞ്ഞൂറോളം എക്‌സിബിറ്റേഴ്സ് പങ്കെടുക്കും

തിരുവനന്തപുരം, 08, 07, 2025: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും കേരള സ്റ്റേറ്റ് സ്ട്രാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.). മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ മന്ത്രാലയം ഭാരത സർക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തിൽ സംഘടിപ്പിക്കുന്നത് കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റർനാഷണൽ ഇന്റർനാഷണൽ […]

കെസിഎൽ താരലേലം: സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പൊന്നുംവിലയ്ക്ക് സ്വന്തമാക്കി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം എന്ന റെക്കാഡ് തുകയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്നെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നിവർ തമ്മിലുള്ള കടുത്ത ലേലമാണ് വില ഉയരാൻ കാരണമായത്. ഇതോടെ കെസിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി സഞ്ജു. പേസർ വിശ്വേശ്വർ സുരേഷിനെ ആരും വാങ്ങിയില്ല. മൂന്ന് ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. […]

Back To Top