Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു


കൊച്ചി: കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത ഭീഷണി. പത്തോളം വിമതരാണ് യുഡിഎഫിന് എതിരായി മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്.

മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ബാസ്റ്റിന്‍ ബാബു 72 ആം ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയാണ്. മാനശ്ശേരി ഡിവിഷനില്‍ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനനിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ആഷ്‍ലിയും മത്സരിക്കും.മൂലംകുഴി ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും മത്സരിക്കും.

കൊച്ചി കോര്‍പറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുമടക്കമുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ മത്സരരംഗത്തുള്ള വിമതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. പത്രിക പിൻവലിക്കാത്തവരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പം എന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.വിജയ സാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചിരിക്കുന്നതെന്നും ഷിയാസ് പറഞ്ഞു.

Back To Top
onwin