തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ കോടതി വിധിയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കവി കുരീപ്പുഴ ശ്രീകുമാർ. ആധിജീവിതം എന്ന തന്റെ കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് കോടതി നടപടിയെ അദ്ദേഹം വിമർശിച്ചത്. ആധിജീവിതം ബസ്റ്റോപ്പിൽ നിന്ന കോളേജ് യുവതിയെ ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലൻ നെറ്റിയിലും ഹൃദയത്തിലും മുറിവേറ്റ അവൾ കോടതിയിലേക്കോടി കോടതി കല്ലിനെ ശിക്ഷിച്ചു.
കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു :
കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് […]
