തിരുവനന്തപുരം: ഒരേ ദിവസം രണ്ട് ലോക റെക്കോർഡുകൾ കൈവരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം ലുലുമാൾ. ഷോപ്പിംഗ് മാളുകളിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടായ യോഗാ പ്രകടനത്തിനും എ ഐ + റോബോട്ടിക്സ് എക്സ്പോയിലെ ഏറ്റവും കൂടുതൽ പങ്കാളിത്തത്തിനുമാണ് ലോക റെക്കോർഡുകൾ ലഭിച്ചത്. വേൾഡ് റെക്കോർഡ്സ് യൂണിയന്റെ രണ്ടു അംഗീകാരങ്ങളും ഒരേദിവസമാണ് ലുലുമാളിനെ തേടിയെത്തിയത്. അന്താരാഷ്ട്ര യോഗാദിനത്തിൽ ലുലുമാളിൽ നടന്ന യോഗയിൽ ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ളവർ ഒരേസമയം അഞ്ചുയോഗാനസകൾ അവതരിപ്പിച്ചു. വീരഭദ്രാസനം, […]
തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ
തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന എക്സിബിഷൻ തിരുവനന്തപുരം ലുലുമാളിൽ സംഘടിപ്പിക്കുന്നു. 2025 ജൂൺ 20, 21, 22 തീയതികളിൽ നടക്കുന്ന എക്സ്പോ, ദൈനംദിന ജീവിതത്തിൽ AI-യുടെയും റോബോട്ടിക്സിന്റെയും പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള സുവർണാവസരമാണ്. ലുലുമാളിലെത്തുന്ന സന്ദർശകർക്ക് അത്യാധുനിക റോബോട്ടിക്സ് സാങ്കേതികവിദ്യയുമായി നേരിട്ട് ആശയവിനിമയം നടത്താം. മനുഷ്യസമാന കഴിവുകൾ പ്രദർശിപ്പിക്കുന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ, നാൽക്കാലി റോബോട്ടിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളള ജിഒ2 റോബോട്ട് ഡോഗ്, എഐ സാങ്കേതിക വിദ്യയിലൂന്നി സ്വന്തമായി ചിത്രങ്ങൾ വരക്കുന്ന […]