വയലാർ രാമവർമ്മയുടെ 50-ആം ചരമ വാർഷികാത്തോടാനുബന്ധിച്ചു വയലാർ രാമവർമ്മ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നു. പരിപാടികളുടെ സമാപനം 2025 ഒക്ടോബർ 18 മുതൽ 27 വരെ പുത്തരിക്കണ്ടം ഇ. കൃ. നയനാർ പാർക്കിൽ വച്ചു നടക്കുന്നു. വയലാർ സംഗീത പുരസ്‌കാരം പ്രശസ്‌ത സംഗീതജ്ഞൻ വിദ്യാധരൻ മാഷിന് 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നു. വയലാർ ഗാനര-ന പുസ്‌കാരം പ്രശസ്‌ത ഗാനരചയിതാവ് ആർ. കെ. ദാമോദരന് 11,111 രൂപയും പ്രശസ്തി പത്രവും […]
ശഹീദ് വക്കം അബ്ദുൽ ഖാദർ അനുസ്മരണം സംഘടിപ്പിക്കും
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവും ആയിരുന്ന ശഹീദ് വക്കം അബ്ദുൽ ഖാദർ ജീവിതം സന്ദേശം എന്നിവ അനുസ്മരിച്ച് സെപ്റ്റംബർ 10 ബുധനാഴ്ച്ച പ്രസ്സ് ക്ലബ്ബിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദീൻ മാന്നാനി പത്ര സമ്മേളനത്തിൽ പറഞ്ഞു . ശഹീദ് വക്കം അബ്ദുൽ ഖാദർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ പോലും അർപ്പിച്ച മഹാനായ വെക്തി യായിരുന്നു. അദ്ദേഹം ബ്രിട്ടീഷുകാരുടെ തടവറകളിൽ കഴിഞ്ഞ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകേണ്ടതാണ്. മതേതരത്വം, ദേശീയത, […]
പാങ്ങോട് യുദ്ധ സ്മാരകത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ആദരാഞ്ജലി അർപ്പിച്ചു
തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് (ജൂലൈ 26) കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആഘോഷിച്ചു. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുകയും പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഗവർണർ വിമുക്തഭടന്മാരുമായി സംവദിച്ചു. “കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ […]
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം 2023, 2024 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പരിപാടിക്കാണ് പുരസ്‌കാരം ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തി പത്രവും ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം […]
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍
കോഴിക്കോട്: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും നീക്കേണ്ടി […]