തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബറില്‍ അർജൻ്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്നാണ് എഎഫ്എ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലിയോണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹിമാനും അറിയിച്ചു. ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിൽ , മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് വി അബ്‌ദുറഹിമാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദ മത്സരത്തിനായുള്ള […]
മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.
കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍’, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, മെസി വിഷയത്തില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍
മലപ്പുറം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി സ്പെയിനിലേക്ക് പോയതിന്13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനിൽ മാത്രമല്ല പോയത്, ഓസ്‌ട്രേലിയ, ക്യുബ രാജ്യങ്ങളുമായി കരാർ […]
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അര്‍ജൻ്റീന ടീം എത്തുന്നതിനായുള്ള കരാറിൻ്റെ ആദ്യഗഡു നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജൻ്റീന ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ […]