കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിൻ്റെ ദു:ഖം തൻ്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പ്രതികരിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ:രക്തസമ്മർദം കുടിയതാണ് കാരണം
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
ഗവർണ്ണർക്ക് മുഖ്യമന്ത്രി കത്ത് നൽകി : കവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം, ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം, ഗവർണറെ നിലപാട് അറിയിച്ചു മുഖ്യമന്ത്രി. ഗവർണ്ണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നു ഓർമപ്പെടുത്തൽ. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണം. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും.
ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി : 10 ആം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠത്തിൽ ഉൾപ്പെടുത്തും
ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അറിയിക്കാതെയാണ് വീട്ടിലേക്ക് എബിവിപി പ്രതിഷേധം ഉണ്ടായത്. ഇന്നും വഴുതക്കാട് കരിങ്കൊടി കാണിച്ചു. കാറിന് മുകളിലെ ദേശീയ പതാക കീറി. പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്ക്. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികൾ […]
വായന പക്ഷാചരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ നടത്തിയ സംസ്ഥാനതല വായന പക്ഷാചരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു.
വീണ്ടും കാവി കൊടിയേന്തിയ ഭാരതമാതാവിൻ്റെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി
വീണ്ടും RSS ഭാരതമാതാവിൻ്റെ ചിത്രം പ്രദര്ശിപ്പിച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ് പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്. കാവി കൊടി പിടിച്ച ഭാരത മാതാവിൻ്റെ ചിത്രം ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. “എൻ്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് നമ്മുടെ രാജ്യത്തിൻ്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ല” എന്ന്പറഞ്ഞാണ് മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്. “ആർഎസ്എസ് […]
ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു
….…………സീരിയൽ താരങ്ങളുടെ സംഘടനയായ ATMA യുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്നു..ഗതാഗത വകുപ്പ് മന്ത്രി .കെബി ഗണേഷ് കുമാർ പ്രസിഡന്റും മോഹൻ അയിരൂർ, കിഷോർ സത്യാ വൈസ് പ്രസിഡന്റുമാരും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും പൂജപ്പുര രാധാകൃഷ്ണൻ സെക്രട്ടറിയും സാജൻ സൂര്യ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു..ആൽബർട്ട് അലക്സ്, ബ്രഷ്നേവ്, ജീജാ സുരേന്ദ്രൻ, കൃഷ്ണകുമാർ മേനോൻ, മനീഷ് കൃഷ്ണ, നിധിൻ പി ജോസഫ്, പ്രഭാശങ്കർ, രാജീവ് രംഗൻ, സന്തോഷ് ശശിധരൻ, ഷോബി തിലകൻ, […]
തിരുവനന്തപുരത്ത് പൂജപ്പുരയിൽ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം, മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും തിരുവനന്തപുരത്ത് പൂജപ്പുരയില്‍ വനിത ശിശു വകുപ്പ് കോംപ്ലക്‌സിനകത്ത് നിര്‍മ്മിച്ച പുതിയ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് […]
വഴിക്കടവ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; ഗൂഢാലോചനയുണ്ടെങ്കില്‍ മന്ത്രി തെളിയിക്കണം: സണ്ണി ജോസഫ്
നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്നും ക്രൂരതയെന്നും മനുഷ്യത്വ രഹിതമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മന്ത്രി അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം:
ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ മിനിട്‌സിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പരിപാടി […]