ജമ്മു കശ്മീരിലെ ദാര മേഖലയിൽ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന അറിയിച്ചു. ജമ്മു കശ്മീരിലെ ലിഡ്വാസിൽ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ചിനാർ പൊലീസ് സോഷ്യൽ മീഡിയ ഹാൻഡിലിൽ അറിയിച്ചു. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് […]
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :
കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി അഭിഷേകാണ് ആദ്യം ചികിത്സ തേടിയത്. അതിനുശേഷം സുഹൃത്തുക്കളും ചികിത്സ തേടി. ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ […]
പ്രവൃത്തികൾ നാട്ടുകാർ പറഞ്ഞു ചെയ്യുന്നതിനേക്കാൾ മുഖ്യം അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ്…..
“വികസനത്തിൻ്റെ വസന്തം” ഇനിയും ചെയ്തു തീർക്കുവാൻ ഒരുപാടുണ്ട്.നെടുങ്കാട്ടിലെ കൗൺസിൽ കലാവധി കഴിയാറുമായി ……. നിരവധി ഇടവഴികൾ ഉള്ള ഒരു വാർഡാണ് നെടുങ്കാട്. ഇവിടെത്തെ ഓരോ ഇടവഴിക്കും അനുസൃതമായ പ്രവൃത്തികൾ ആണ് ആവശ്യം. നിരവധി പ്രതിസന്ധികൾക്കുമിടയിൽപ്രവൃത്തികൾ എല്ലാം അടിയന്തിരമായി ചെയ്തു തീർക്കുവാൻ ശ്രമിക്കുന്നു. കൊല്ലവിള ഇടവഴി, പമ്പ് ഹൗസ് വഴി, സോമൻ നഗർ ഇടവഴി, അംഗനവാടി ഇടവഴി തുടങ്ങിയ വഴികൾ എല്ലാം ഇൻ്റർലോക്കും യൂറോ കോണുമെല്ലാം (റ്റെയിൽസ്) ഉപയോഗിച്ച് പണി പൂർത്തീകരിച്ചു. ഓരോ ദിവസം കഴിയുമ്പോഴും സന്തോഷമുണ്ട്.സ്നേഹം മാത്രം […]
2030ൽ കോവിഡിനേക്കാൾ അപകടകാരിയായ പകർച്ചവ്യാധി ലോകത്ത് നാശം വിതറും: ജപ്പാനിലെ ബാബ വാംഗ
ജപ്പാനിലെ ബാബ വാംഗ എന്ന് വിളിക്കപ്പെടുന്ന മനഃശാസ്ത്രജ്ഞ 2030ൽ കോവിഡ് 19 പോലുള്ള അതിമാരകമായ പകർച്ചവ്യാധി ലോകത്തെ കീഴടക്കുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ്. ഒരു കോമിക് ആർട്ടിസ്റ്റായ ഒറിയോ തത്സുകിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഒറിയോ ചില്ലറക്കാരിയല്ല. മുമ്പ് നടത്തിയ മിക്ക പ്രവചനങ്ങളും കിറു കൃത്യമായിരുന്നു. ഫ്രെഡി മെർക്കുറി, രാജകുമാരി ഡയാന എന്നിവരുടെ മരണങ്ങളും 2011 ലെ കോബെ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളും കോവിഡ് -19 പാൻഡെമിക് പോലുള്ള ആരോഗ്യ മുന്നറിയിപ്പുകളും ഒറിയോ തത്സുകി മുൻകൂട്ടി പ്രവചിച്ചിരുന്നു. പ്രശസ്ത […]
കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കര ഡിപോയിൽ നിന്ന് ആരംഭിക്കുന്ന പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം- പാല- തൊടുപുഴ, പരുമല- കോട്ടയം, പുത്തൂർ- എറണാകുളം എന്നീ മൂന്ന് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കാണ് തുടക്കം. കൊട്ടാരക്കര ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. ഡിപ്പോയിലെ ഗ്യാരേജ് പുനർനിർമാണത്തിനന് രണ്ടു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ ഷെഡ്യൂളുകളുള്ള സ്ഥലമാണ് കൊട്ടാരക്കര. […]