Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

മരിച്ചുപോയ തൻ്റെ അമ്മയെ കോൺഗ്രസ് – ആർജെഡി റാലിയിൽ അധിക്ഷേപിച്ചു’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മരിച്ചുപോയ തൻ്റെ അമ്മയെ കോൺഗ്രസ് – ആർജെഡി റാലിയിൽ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു.

നെഞ്ചുതകർന്ന് അമ്മ, മിഥുനെ അവസാനമായി കാണാൻ അമ്മയെത്തി :ഇളയ മകനെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞമ്മ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. സ്വന്തം കുടുംബത്തെ നന്നായി നോക്കാനാണ് അമ്മ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം […]

മിഥുൻ്റെ അമ്മ നാളെ രാവിലെ എത്തും, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്

തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുൻ്റെ അമ്മ സുജ നാളെ രാവിലെ 8.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് ബന്ധുക്കള്‍. 10 മണി മുതല്‍ 12 മണി വരെ മ്യതദേഹം തേവലക്കര സ്‌കൂളില്‍ പൊതു ദര്‍ശനമുണ്ടാകും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ […]

മരണ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും

മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. അമ്മ സുജയെ മരണവിവരം അറിയിച്ചതായി ബന്ധു പറഞ്ഞു. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ നോക്കാനാണ് സുജ വിദേശത്തേക്ക് പോയതെന്ന് ബന്ധു രാജപ്പന്‍ പറയുന്നു. മിഥുന്റെ അച്ഛന്‍ അസുഖബാധിതനാണ്. നാട്ടിലായിരുന്നപ്പോള്‍ തൊഴിലുറപ്പിനും ആരുടെയെങ്കിലും വീട്ടില്‍ പാത്രം കഴുകാനുമൊക്കെ പോയായിരുന്നു സുജ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് – അദ്ദേഹം പറഞ്ഞു. ഇന്ന് […]

ബിജെപി പ്രവർത്തകരുടെ കള്ളപരാതി മാനസികമായി ഉലച്ചു”; വക്കത്ത് പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങി മരിച്ചു

ബിജെപി പ്രവർത്തകരുടെ കള്ളപരാതി മാനസികമായി ഉലച്ചതിനെ തുടർന്ന് വക്കത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങി മരിച്ചു . പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. ബിജെപി പ്രവർത്തകർക്ക് എതിരെ ഉള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. എസ്.സി ആക്ട് അനുസരിച്ച് അരുണിനെതിരെ കേസെടുത്തിരുന്നു. ഇത് കള്ള കേസ് ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വിനോദ്, സന്തോഷ് എന്നിവരാണ് […]

നിമിഷ പ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കാൻ യെമൻ ഭരണകൂടം; മാറ്റിവെക്കണമെന്ന അപേക്ഷയുമായി അമ്മ പ്രേമകുമാരി

നിമിഷ പ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കാൻ യെമൻ ഭരണകൂടമൊരുങ്ങുമ്പോൾ മാറ്റിവെക്കണമെന്ന അപേക്ഷയുമായി അമ്മ പ്രേമകുമാരി.വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അമ്മ പ്രേമകുമാരി അപേക്ഷ നൽകി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി […]

ആദിവാസി യുവാവ്‌ മധുവിന്റെ അമ്മ ഇനി മൂന്ന് ഹെക്ടർ ഭൂമിക്ക് ഉടമ.

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ അമ്മ ഇനി മൂന്ന് ഹെക്ടർ ഭൂമിക്ക് ഉടമ. പാലക്കാട് നടന്ന സംസ്ഥാന പട്ടയ മേളയിൽറവന്യു മന്ത്രി കെ രാജൻ മധുവിന്റെ അമ്മ മല്ലിക്ക് പട്ടയ രേഖകൾ കൈമാറി. വനാവകാശ നിയമപ്രകാരം അട്ടപ്പാടി കടുകമണ്ണയിലെ മൂന്ന് ഹെക്ടറോളം സ്ഥലമാണ് മല്ലിക്ക് കൈമാറിയത്. മന്ത്രി രാജൻ പ്യത്യേക താല്പര്യമെടുത്താണ് മധുവിന്റെ കുടുംബത്തിന് പട്ടയം ലഭ്യമാക്കിയത്. മധുവിന്റെ പൂർവ്വികർനൂറ്റാണ്ടുകൾക്ക് മുമ്പ് അട്ടപ്പാടിയിലേക്ക് കുടിയേറി പാർത്തവരാണ്. കൃഷി ചെയ്താണ് ആദിവാസികൾ ഇവിടെ ജീവിച്ച് പോന്നിരുന്നത്. ഈ […]

Back To Top