ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യുനെയ്യാറ്റിൻകര ജനറൽ ആശുപത്രി നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ഉദ്ഘാടനം ഡോ : സന്തോഷ് കുമാർ നിർവഹിച്ചു. ആർ.എംഒ യൂണിയൻ സെക്രട്ടറി അജിത് കുമാറും, യൂണിയൻ പ്രസിഡന്റ് അജിത് ഭാസ്കരനും, യൂണിയൻ ട്രെഷർ ധനുഷയും, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിന്ദുവും, വിജിനും, എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകരയിൽ അപകടം പതിയിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിൽ
നെയ്യാറ്റിൻകരയിൽ അപകടം പതിയിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിൽ . പൊളിച്ചു പണിയണമെന്ന് നാട്ടുകാർ, നിരവധി തവണ നഗരസഭ നോട്ടീസ് നൽകി യെങ്കിലും നടപടിയായില്ല .ഇടവപ്പാതി വരുന്നതോടെ ചരിഞ്ഞു നിൽക്കുന്ന മതിൽ എപ്പോൾ വേണമെങ്കിലും നിലം പതിക്കാം നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുറകുവശത്തുള്ള കരിങ്കല്ലിൽ നിർമിച്ച ചുറ്റുമതിൽ അപകടാവസ്ഥയിൽ. 20 അടിയിലധികം ഉയരമുള്ളതും 30 വർഷത്തിലധികം പഴക്കമുള്ളതുമായ ഉയർന്ന ചുറ്റുമതിലാണ് ചരിഞ്ഞു അപകടാവസ്ഥയിൽ നിൽക്കുന്നത്. വലിയ വിള്ളലുകൾ മതിലിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. മഴ വെള്ളം […]