ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. കനത്ത പൊലീസ് സുരക്ഷയിലാണ് വിയ്യൂരിലുള്ളത്. ഏകാന്ത സെല്ലിൽ ഗോവിന്ദച്ചാമിയെ തടവിലിടാനാണ് തീരുമാനം. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലുകളിലുള്ളവർക്ക് പരസ്‌പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം സെല്ലിനുളിൽ എത്തിച്ച് നൽകും. ആഹാരം കഴിക്കാൻ പോലും പുറത്തിറക്കില്ല. വലിയ സുരക്ഷാ സംവിധാനങ്ങളാണ് വിയ്യൂർ ജയിലിൽ ഉള്ളത്. ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ […]
ജഡേജയുടെ വീരോചിത പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി തോറ്റു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. സ്കോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റെയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യയെ ജയത്തിന്റെ അടുത്തെത്തിച്ചത്. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഞ്ചാം ദിനത്തില്‍ 112 […]
ബക്രീദ് അവധി നാളെയല്ല മറ്റന്നാൾ, നാളെ പ്രവൃത്തിദിനം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ബക്രീദ് അവധി മറ്റന്നാൾ മാത്രം. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടത്. രണ്ട് ദിവസവും അവധി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ബക്രീദിന് വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മാസപ്പിറവി വൈകിയതിനാൽ ബക്രീദ് ജൂൺ 7 ശനിയാഴ്ചയാണ്എന്ന് പണ്ഡിതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അവധിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായത്. ഇതാണ് ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനത്താേടെ നീങ്ങിയത്.