ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 172 റൺസ്. 20 ഓവറിൽ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സാഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഫർഹാന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്താന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ടീം […]
തട്ട് തകർപ്പൻ ജയം; പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തോല്പിച്ച് ഇന്ത്യ കരുത്ത് കാട്ടി
ബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്. 47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി സായിം അയൂബാണ് […]
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് പാകിസ്താൻ
. ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ട് . 2026ലെ നൊബേൽ പ്രൈസിനായാണ് ട്രംപിനെ നാമനിർദേശം ചെയ്തിരിക്കുന്നതെന്നാണ് പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. ‘മികച്ച നേതൃപാടവവും നയതന്ത്ര ഇടപെടലും’ മൂലം രണ്ട് ആണവ രാജ്യങ്ങൾ തമ്മിലുളള സംഘർഷങ്ങൾ ഇല്ലാതെയാക്കാൻ ട്രംപിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിർദേശം. ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് കാരണമായ […]
ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ പാക്കിസ്ഥാൻ വിട്ടയച്ചു
ന്യൂഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് […]
വെടിനിറുത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ
വെടിനിറുത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ; അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങുംന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉദംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ‘എക്‌സി’ല്‍ കുറിച്ചും. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം […]
പാക്കിസ്ഥാൻ പ്രകോപനം അതിശക്തമായ തിരിച്ചടി : സൈനിക മേധാവിമാരുമായി നിർണായക ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്
ദില്ലി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പ്രത്യാക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയിൽ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ യോഗത്തിൽ ചര്‍ച്ചയായി. സംയുക്ത സേനാ മേധാവി ജനറൽ അനിൽ […]
പാക് സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പിന്നീട് പാക് സേന പിന്മാറിയത്.പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. നാൽപതിലേറെ പേർക്ക് പരുക്കുണ്ട്. പൂഞ്ച്, രജൗരി, മെന്ദാർ, ഉറി മേഖലകളിലാണ് പാക് പ്രകോപനം. പൂഞ്ചിൽ കനത്ത നാശനഷ്ടം. വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പാക്സേന പീരങ്കിയാക്രമണം നടത്തി. ഇന്ത്യൻ സേന തിരിച്ചടി നൽകിയതോടെ […]
പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍ കണ്‍ട്രോളിലാണ് ഷെല്‍ ആക്രമണം നടന്നത്. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ വീര മൃത്യു വരിച്ചത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് ലാന്‍സ് നായിക് ദിനേശ് കുമാര്‍. ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ […]
നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം: രാജ്യം അതീവ ജാഗ്രതയിൽ
പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകൾ വിലയിരുത്തി.ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ […]
പാകിസ്താനെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഐഎംഎഫ് ഫണ്ട് മരവിപ്പിക്കാനും നീക്കം
പഹല്‍ഗാം: പഹൽഗാം ആക്രമണത്തിനെതിരെ കടുത്തനടപടികള്‍ക്കൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. രണ്ട് നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. പാകിസ്താനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം. മറ്റൊന്ന് അന്താരാഷ്ട്രനാണ്യനിധിയുടെ സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. (FATF) ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്താനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും […]