Flash Story
ചെങ്കോട്ട സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്,
ബീമാപ്പള്ളി ദർഗ്ഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം  22 ന് തുടക്കം:
ശബരിമല മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റും കമ്മീഷണാറുമായ എൻ വാസുവിനെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്തേക്കാം :
തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ തകർന്നു :
ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ
മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖല; ആകെ വിറ്റുവരവ് 2440 കോടികഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി.
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്; ജഡേജയേയും സാം കരനേയും രാജസ്ഥാന് കൈ മാറും
ഗണഗീതം കുട്ടികൾ പാടിയതല്ല, പാടിച്ചത്; അവരോട് ഇന്ത്യയുടെ മതേതര മനസാക്ഷി പൊറുക്കില്ല: ബിനോയ് വിശ്വം
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കുന്നു.

ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 172 റൺസ്. 20 ഓവറിൽ‌ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സാഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഫർഹാന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പാകിസ്താന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ടീം സ്കോർ 21ൽ നിൽ‌ക്കെയാണ് ഓപ്പണറായ ഫഖർ സമാനെ ആദ്യം നഷ്ടമായി. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്‌സ് ഓപ്പൺ ചെയ്തില്ല. രണ്ടാം വിക്കറ്റിൽ ഒന്നിച്ച സഹിബ്‌സാദ ഫർഹാനും സയിം അയൂബും ടീം സ്കോർ ഉയർത്തുന്നതിനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ 21 റൺസ് നേടിയ അയൂബിനെ ശിവം ദുബെ മടക്കി. പിന്നാലെയെത്തിയ ഹുസ്സൈൻ താലത്തും കാര്യമായ സംഭവന നൽകാതെ ഡ​ഗൗട്ടിലേക്ക് മടങ്ങി.

അഞ്ചാം വിക്കറ്റിൽ നായകൻ സൽമാൻ ആഗയും മുഹമ്മദ് നവാസും ചേർന്നാണ് പിന്നീട് പാകിസ്താന്റെ സ്കോർ ഉയർത്തിയത്. 21 റൺസെടുത്ത നവാസിനെ സൂര്യ തന്ത്രപരമായി റണ്ണൗട്ടാക്കി. സൽമാൻ ആഗ 17 റൺസ് നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങിയത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തിയിരുന്നു.

Back To Top